Tuesday, 21 March 2017

മുണ്ടക്കര എ യു പി സ്കൂൾ പ്രയാണം 2017

പ്രിയ പൂർവ്വ വിദ്യാർത്ഥികളെ,ഒരു കാലത്ത് മുണ്ടക്കരയുടെ മുറ്റത്ത് അക്ഷര മധുരം നുകർന്ന് പടിയിറങ്ങിയ ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികളെ വീണ്ടും ഞങ്ങൾ ക്ഷണിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട അധ്യാപകർ കൃഷ്ണൻ മാസ്റ്ററുടെ യാത്രയയപ്പ് സമ്മേളനത്തിലേക്കും സ്കൂൾ വികസന സെമിനാറിലേക്കും. എല്ലാവരും വരും താങ്കളും വരണം.

Thursday, 16 March 2017

നമുക്ക് അഭിമാനിക്കാം

മുണ്ടക്കര എ.യു.പി  സ്‌കൂൾ  2016 / 17    വിജയ പാതയിലൂടെ 


.........................................................................................................


Sunday, 12 March 2017

നേർവഴി സഹവാസ ക്യാമ്പിൽ നിന്നും





ഏഴാം തരം വിദ്യാർത്ഥികൾക്കായി സ്‌കൂളിൽ സങ്കടിപ്പിച്ച  രണ്ടു ദിന നേർവഴി സഹവാസ ക്യാമ്പിൽ നിന്നും

Thursday, 9 March 2017

ചുറ്റുവട്ടം അയൽപക്ക പി.ടി .എ അറപ്പീടിക ഏരിയ



ചുറ്റുവട്ടം അയൽപക്ക പി.ടി .എ  അറപ്പീടിക  ഏരിയയിൽ സംഘടിപ്പിച്ചു  . മുണ്ടക്കര എ.യു .പി സ്‌കൂളിലെ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും,പി.ടി.എ അംഗങ്ങളും , ജനപ്രതിനിധികളും, ബി.ആർ സി ഉദ്യോഗസ്ഥരും അടങ്ങുന്ന ഈ സംഗമത്തിന് 4 -) മത്തെ വേദിയായത് അറപ്പീടിക  ഇൻഡസ്ട്രിയൽ ഷാജു എന്നവരുടെ വീട്ടുമുറ്റത്തായിരുന്നു .  കറ്റോട് ഏരിയയിൽ ഉദ്‌ഘാടനം  നിർവഹിച്ച പരിപാടി കണ്ണാടിപ്പൊയിൽ ,കോട്ടനട ഏരിയകളിലും ജനപങ്കാളിത്തം കൊണ്ട് വൻ വിജയമായിരുന്നു . അടുത്ത ചുറ്റുവട്ടം ചിന്ദ്രമഗലം ഏരിയയിൽ ഈ മാസം 15 ന് നടക്കുന്നതായിരിക്കും .


Thursday, 2 March 2017

അയൽപക്ക പി.ടി.എ - കോട്ടനട ഏരിയ




ചുറ്റുവട്ടം അയൽപക്ക പി.ടി.എ - കോട്ടനട ഏരിയ-  എടത്തൊണ്ടിയേരി പ്രശാന്ത് കുമാർ വീട്ടുമുറ്റത്ത് നിറ സാന്നിധ്യമായ രക്ഷിതാക്കളും, വിദ്യാർത്ഥികളും, അദ്ധ്യാപകരും - ചടങ്ങ്  പനങ്ങാട് ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് ശ്രീമതി വി.എം കമലാക്ഷി ഉദ്ഘാടനം ചെയ്തു. നന്മണ്ട ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ സുരേന്ദ്രൻ മാസ്റ്റർ ക്ലാസെടുത്തു, 

Wednesday, 22 February 2017

ചലച്ചിത്ര താരം കോഴിക്കോട് നാരായണൻ നായർ മുണ്ടക്കര എ.യു .പി സ്കൂളിൽ .



ചലച്ചിത്ര താരം കോഴിക്കോട് നാരായണൻ  നായർ മുണ്ടക്കര എ.യു .പി സ്കൂളിൽ:   സതീശൻ മാസ്റ്റർ എൻഡോവ്മെന്റ് മികച്ച വിദ്ധ്യാർത്ഥി ഗായത്രി ആർ.എസ്-, എൻ അനിതട്ടീച്ചറിൽ നിന്നും ഏറ്റ് വാങ്ങുന്നു.

...................................................................................................................................................................



ശ്രീ ഹരീഷ് കോട്ടൂർ     രചനയും സംവിധാനവും   നിർവഹിച്ച  ഹൃസ്വചിത്ര പ്രകാശന  ചടങ്ങിൽ നിന്നും ....





ബുൾ ബുൾ വിദ്യാർഥികൾ സമീപത്തെ നേഴ്‌സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .




മുണ്ടക്കര എ.യു .പി സ്കൂൾ ബുൾ ബുൾ വിദ്യാർഥികൾ സമീപത്തെ നേഴ്‌സറി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു .
..................................................................................................................................................................

പൊതു വിദ്യാലയ സംരക്ഷണ യഞ്ജം

മുണ്ടക്കര എ യു പി സ്കൂൾ





വന്ദേമാതരം





 aug 15  വന്ദേമാതരം

Saturday, 18 February 2017

2016 /17 ബുൾ ബുൾ ഉത്സവ്‌ വിജയാഹ്ലാദം പങ്കിടുന്ന വിദ്യാർഥികൾ


കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി. രവീന്ദ്രനാഥിനൊപ്പം

                 കേരള വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ സി രവീന്ദ്രനാഥിനൊപ്പം മുണ്ടക്കരയിലെ വിദ്യാർത്ഥികൾ സംവദിക്കുന്നു .

ഏക് കഥം ആംകെ



ഹിന്ദി ഭാഷയെ പരിപോഷിപ്പിക്കുന്നതിന് സ്‌കൂളിൽ നടത്തിവരുന്ന ഏക് കഥം ആംകെ പരിപാടിയുടെ ഉദ്‌ഘാടനം   ബാലുശ്ശേരി ബി.പി.ഒ  സഹീർ മാസ്റ്റർ നിർവഹിച്ചു ശനിയാഴ്ചകളിൽ സങ്കടിപ്പിച്ചു വരുന്ന  ഈ പരിപാടി വിജയകരമായി തുടരുന്നു .


വിജയാഹ്ലാദ റാലി

യു .പി വിഭാഗം ഓവറോൾ ചാമ്പ്യാൻഷിപ്പ്  മുണ്ടക്കരക്ക് 
ഗണിത ശാസ്ത്ര മേള ,ഐ .ടി മേള റണ്ണർഅപ് ജില്ലാ ശാസ്ത്രോത്സവം മികച്ച വിജയം 

Thursday, 16 February 2017

ചുറ്റുവട്ടം അയൽപക്ക പി ടി എ കണ്ണാടിപ്പൊയിൽ





ചുറ്റുവട്ടം അയൽപക്ക പി ടി എ കണ്ണാടിപ്പൊയിൽ 16/ 02/ 2017 വൈകീട്ട്  6 മണി മുതൽ 9 മണി വരെ ശശി മാസ്റ്ററുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി വൻ വിജയമാക്കി തീർത്ത എല്ലാ രക്ഷിതാക്കൾക്കും നാട്ടുകാർക്കും നന്ദി. പരിപാടി ഉദ്ഘടനം നിർവഹിച്ചത് ബഹു ബാലുശ്ശേരി  ബിപിഒ, ക്ലാസ്സെടുത്തത് മുഹമ്മദ് ഷക്കീർ മാസ്റ്റർ