Sunday, 4 February 2018

മുണ്ടക്കര  എ.യു.പി സ്കൂളിൽ
ചുറ്റുവട്ടം അയൽപക്ക പി.ടി.എ  യോഗം.
----------''----

ബിലുശ്ശേരി:  മുണ്ടക്കര എ.യു.പി സ്കൂൾ അധ്യാപക രക്ഷാകർതൃ സമിതി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്ന ചുറ്റുവട്ടം അയൽപക്ക പി.ടി.എ. യോഗങ്ങൾ തുടങ്ങി .സ്കുളിലെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും പൊതുവിദ്യാലയ പ്രവർത്തനങ്ങൾ സമൂഹത്തെ അറിയിക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളുടെ വീടുകളെ 5 മേഖലകളായി തിരിച്ചാണ് യോഗങ്ങൾ നടത്തുന്നത്.അധ്യാപകർ ഗൃഹസന്ദർശനം നടത്തിയാണ് വൈകുന്നേരം 6 മണിമുതൽ നടക്കുന്ന കൂട്ടായ്മയിലേക്ക് ക്ഷണിക്കുന്നത്.

കണ്ണാടിപ്പൊയിൽ മേഖലായോഗം ബാലുശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം..രഘുനാഥ് ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡണ്ട് പി.സി ബാലരാമൻ അധ്യക്ഷത വഹിച്ചു.പനങ്ങാട് ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ററാൻററിം
കമ്മററി ചെയർപേഴ്സൺവി.വിലാസിനി.
കെ.കെ ഖാലിദ്.ഹെഡ്മിസ്ട്രസ് പി.പി ജയശ്രീ എന്നിവർ സംസാരിച്ചു.സ്കൂൾ മികവുകളുടെ പ്രദർശനവും നടന്നു.
കെ.കെ സുജിത് സ്വാഗതവും സ്ററാഫ് സെക്രട്ടറി എം ഷാജു നന്ദിയും പറഞ്ഞു.