Wednesday, 25 July 2018

അനുമോദന സദസ്സ്

അനുമോദന സദസ്സ്

മുണ്ടക്കര എ.യു.പി സ്കൂൾ 
2017/18 അധ്യയന വർഷത്തിൽ SSLC +2 പരീക്ഷകളിൽ full A+ നേടിയ പൂർവ്വ വിദ്യാർത്ഥികളെ അനുമോദിച്ചു.


മുണ്ടക്കര എ.യു.പി സ്കൂൾ പുതിയ പി.ടി.എ ,എം പി .ടി .എ ഭാരവാഹികളെ തിരഞ്ഞെടുത്തു.


കരിഞ്ചോലക്കൊരു കൈത്താങ്ങ്

കരിഞ്ചോലക്കൊരു കൈത്താങ്ങ്

മുണ്ടക്കര എ.യു.പി സ്കൂൾ ഭാരത് സ്കൗട്ട് & ഗൈഡ്സും ബുൾബുൾ യൂണിറ്റും
സ്വരൂപിച്ച
5000 രൂപ സബ്ജി ല്ലാ ട്രഷറർ ത്രിവിക്രിമൻ മാസ്റ്റർ  ഏറ്റുവാങ്ങി.
സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നാണ് പണം സ്വരൂപിച്ച് നൽകിയത്.



Tuesday, 17 July 2018

ഹിന്ദി ടാലൻ്റ് ലാബ്

മുണ്ടക്കര എ യു പി സ്കൂൾ ഹിന്ദി  കിരൺ (ഹിന്ദി ടാലൻ്റ് ലാബ്) പ്രധാനാധ്യാപിക  പി പി ജയശ്രീ ഉദ്ഘാടനം ചെയ്യുന്നു.
കോൺവീനറായി നവശ്രീ സി ബി (7B) യെയും ജോ. കൺവീനറായി ആദിത്യാ എസ് എൻ (7 B)യെയും തെരഞ്ഞെടുത്തു..

Wednesday, 11 July 2018

പൂർവ്വ വിദ്യാർത്ഥികളുടെ സേനഹോപഹാരം

സൗഹൃദം കൊറിച്ച് കഴിഞ്ഞു പോയ നിറമുള്ള ദിനങ്ങൾ അയവിറക്കി അവർ വന്നു...
പുള്ളിക്കുടയും സ്ളേറ്റും പിടിച്ച്
അക്ഷരവീട്ടിലേക്ക് പടികയറി വന്ന ആ വഴിയിലൂടെ...
ആകാശത്തു നിന്നും ഉറ്റിവീഴുന്ന മഴ നാരുകൾ ഒപ്പമെത്തിയപ്പോൾ ഓർമകളിൽ 1990-91...

ആദ്യാക്ഷരം പകർന്ന തറവാട്ടിലേക്ക്
തലയ്ക്ക് മുകളിൽ തിരിയുന്ന വിശറിയെന്ന
ചെറിയ_വലിയ സമ്മാനം നൽകി അവർ മടങ്ങുമ്പോൻ ,
നന്ദിയോടെ
നമുക്കോർക്കാം ആ നല്ല മുഖങ്ങൾ....

പൂർവ്വ വിദ്യാർഥികൾ വിദ്യാലയത്തിലെ എല്ലാ ക്ളാസ് മുറിയിലേക്കും ഫാൻ നൽകുന്നു..

അഭിനന്ദനങ്ങൾ...



Sunday, 8 July 2018

പഠനോപകരണ നിർമാണ ശിൽപശാല




.ഒന്ന് രണ്ട് ക്ലാസിലെ രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ BRC ട്രെയിനർ ഷീബ ടീച്ചറുടെ നേതൃത്വത്തിൽ സ്കൂളിൽ പഠനോപകരണ നിർമാണ ശിൽപശാല സംഘടിപ്പിച്ചു.

Thursday, 5 July 2018

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനത്തിൽ സ്കൂളിൽ സംഘടിപ്പിച്ച കാർട്ടൂൺ ശിൽപശാലയിൽ നിന്നും





വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം


വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനമായ ഇന്ന് സ്കൂളിൽ ഒരുക്കിയ പുസ്തക പ്രദർശനത്തിൽ നിന്നും